Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chittoor Konganpada

Palakkad

ചി​റ്റൂ​ർ കൊ​ങ്ങ​ൻ​പ​ട മഹോത്സവം മാ​ർ​ച്ച് ര​ണ്ടി​ന്

ചി​റ്റൂ​ർ: നൂ​റ്റാ​ണ്ടു​ക​ളാ​യി ന​ട​ത്തി​വ​രു​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ ചി​റ്റൂ​ർ കൊ​ങ്ങ​ൻ​പ​ട ഉ​ത്സ​വം മാ​ർ​ച്ച് ര​ണ്ടി​ന് ആ​ഘോ​ഷി​ക്കും. കേ​ര​ള​ത്തി​ലെ ഏ​ക ര​ണോ​ത്സ​വ ആ​ചാ​ര​ച​ട​ങ്ങാ​യ കൊ​ങ്ങ​ൻ​പ​ട​യ്ക്കാ​യി ചി​റ്റൂ​ർ ദേ​ശ​മാ​കെ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ൻ​പ് കൊ​ങ്ങ​ൻ​നാ​ട്ടി​ലെ പ​ട​യാ​ളി​ക​ളെ ചി​റ്റൂ​ർ ജ​ന​ത തു​ര​ത്തി​യോ​ടി​ച്ച​തി​ന്‍റെ ഓ​ർ​മ​പു​തു​ക്ക​ലാ​ണ് ഈ ​ഉ​ത്സ​വം. 25ന് ​വൈ​കു​ന്നേ​രം ആ​റി​നു വ​ട​ക്കേ​പ്പാ​ട​ത്ത് കൊ​ങ്ങ​ൻ​പ​ട​യു​ടെ വ​രും​നാ​ളു​ക​ളി​ലെ ഫ​ല​മ​റി​യു​ന്ന ക​ണ്യാ​ർ​ച​ട​ങ്ങ് ന​ട​ക്കും.

27ന് ​രാ​വി​ലെ ഏ​ഴി​ന് കൊ​ടി​യേ​റു​ന്ന​തോ​ടെ ഉ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ​ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് ആ​റി​ന് അ​രി​താ​ല​മെ​ഴു​ന്ന​ള്ളി​പ്പും മ​ച്ചാ​ൻ​ക​ളി​യും ന​ട​ക്കും.

തു​ട​ർ​ന്ന് രാ​ത്രി എ​ട്ടി​നു പാ​ണ​നും​പാ​ട്ടി​യും വേ​ല​യും അ​ര​ങ്ങേ​റും. 28ന് ​രാ​ത്രി എ​ട്ടി​നു ആ​ശാ​രി​പൂ​ശാ​രി വേ​ല​യും തു​ട​ർ​ച്ച​യാ​യി ചെ​റു​വേ​ല​ക​ളും ന​ട​ക്കും. മാ​ർ​ച്ച് ഒ​ന്നി​നു പു​ല​ർ​ച്ചെ മൂ​ന്നി​ന് കു​മ്മാ​ട്ടി​ക്കു​ട്ടി​ക​ളു​മാ​യി അ​രി​പ്പ​ത്ത​ട്ടി​ൽ എ​ഴു​ന്ന​ള്ളി​പ്പ്.

കൊ​ങ്ങ​ൻ​പ​ട ഉ​ത്സ​വ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ച​ട​ങ്ങു​ക​ൾ മാ​ർ​ച്ച് ര​ണ്ടി​നു ന​ട​ക്കും. പു​ല​ർ​ച്ചെ നാ​ലി​നു അ​ര​ത്തി കാ​വു​തീ​ണ്ട​ൽ. ഏ​ഴി​നു ഈ​ടു​വെ​ടി.

രാ​വി​ലെ 8.30 വാ​ൾ​വെ​ച്ച​പാ​റ​യി​ൽ​നി​ന്ന് ഗ​ജ​വീ​ര പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ ചി​റ്റൂ​ർ​ക്കാ​വി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പ്.

വൈ​കു​ന്നേ​രം 5.30ന് ​ഭ​ഗ​വ​തി കോ​ല​ക്കു​ട്ടി​ക​ൾ, തോ​ട്ടി​വേ​ല, ത​ട്ടി​ന്മേ​ൽ​ക്കൂ​ത്ത് എ​ന്നി​വ ന​ട​ക്കും.

തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ വീ​ണ്ടും എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി എ​ട്ടി​നു പാ​ണ്ടി​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ കാ​വു​ക​യ​റ​ൽ.

രാ​ത്രി 10 ന് ​ഉ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ങ്ങ​ന്‍റെ പ​ട​പ്പു​റ​പ്പാ​ട്, ഓ​ല​വാ​യ​ന, പ​ട​യോ​ട്ടം എ​ന്നി​വ​യു​ണ്ടാ​കും.

Latest News

Up